കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍,മീര എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്‍റെ ഉടമയാണ് വിജയകുമാര്‍. രാവിലെ എട്ടേമുക്കാലോടെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്. വീട്ടിലെ സിസിടിവികളടക്കം പൊലീസ് പരിശോധിക്കുകയാണ്.