ഐ.ബി.ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനായ ഐ.ബി.ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. സുകാന്ത് സുരേഷിനെ ഐ.ബി. പിരിച്ചുവിട്ടത് പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്. മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസ്സങ്ങൾ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു. അതേസമയം ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും പൊലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.