rajeev

TOPICS COVERED

മുനമ്പം വിഷയത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പരാമര്‍ശം വരുത്തിയ ക്ഷീണമകറ്റാന്‍ ഈസ്റ്റര്‍ദിന  സൗഹൃദ സന്ദര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുര പാളയം  ലൂര്‍ദ് പള്ളിയിലെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്നു. മുനമ്പം ജനതയ്ക്ക് പ്രത്യാശ ഉണ്ടാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ തിരുവനന്തപുരം പാളയം ലൂര്‍ദ് പള്ളിയില്‍ രാവലെ എട്ടരയോടെ എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്നു.വഖഫ് ബില്ലില്‍ മന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശം തിരിച്ചടിയല്ലെന്ന് രാജീവ്.

കേരളത്തിൽ മതസ്പർധ വർധിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുവെന്ന്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മുനമ്പം ജനതയ്ക്ക് പ്രത്യാശ ഉണ്ടാകണമെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ . ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഹരിച്ച് പ്രത്യാശ പകരണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു സമരത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാര്‍ നടപടി പുന:പരിശോധിക്കണമെന്നും ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ അദ്ദേഹം പഞ്ഞു.

ENGLISH SUMMARY:

Amid tensions over Union Minister Kiren Rijiju's controversial remarks on the Munambam issue, BJP Kerala President Rajeev Chandrasekhar made an Easter day goodwill visit aimed at easing the strain and fostering friendly ties.