കോതമംഗലം അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നുവീണ് അപകടം. നിരവധിപേര്‍ക്ക് പരുക്കേറ്റു. താല്‍ക്കാലിക ഗാലറി ഒരുവശത്തേക്ക് മറിഞ്ഞുവീണായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നാലായിരത്തോളം പേര്‍ കളികാണാനെത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.