കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ ചലച്ചിത്ര അക്കാദമി നല്‍കിയ വീഡിയോയെച്ചൊല്ലി വിവാദം. ഹൈസ്കൂള്‍ ക്ലാസിലെ കുട്ടികള്‍ക്കായുള്ള ചലച്ചിത്ര ക്യാംപില്‍ പങ്കെടുക്കാനാണ് ഭീതിജനിപ്പിക്കുന്ന വീഡിയോ നല്‍കിയത്. വിവാദ വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ അത് നീക്കംചെയ്യാന്‍ നിര്‍ദ്ദേശംകൊടുത്തെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ അറിയിച്ചു.
8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാംപില്‍ പങ്കെടുക്കാന്‍ ആസ്വാദനക്കുറിപ്പ് എഴുതാന്‍ നല്‍കിയ വീഡിയോ ആണിത്.
ആസ്വാദനക്കുറിപ്പിലൂടെ തിരഞ്ഞെടുക്കുന്ന 70 കുട്ടികള്‍ക്കാണ് പ്രവേശനം മേയ് രണ്ടുമുതല്‍ 5 വരെ ഗുരുഗോപിനാഥ് നടനഗ്രാമത്തിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത സംവിധായകന്റെ ഷോർട്ട് ഫിലിം ആണ് നൽകിയതെന്നാണ് അക്കാദമി അധൃകൃതര്‍ നല്‍കിയ വിശദീകരണം. അതിനി തിരഞ്ഞുപോകാതിരിക്കന്‍ പേര് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ അത് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.