vizhinjm

TOPICS COVERED

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തില്‍  ആദ്യപ്രവര്‍ത്തന വര്‍ഷം പത്തുലക്ഷം കണ്ടെയ്നനറുകള്‍  എന്ന ലക്ഷ്യം യഥാര്‍ഥ്യമാക്കുമെന്ന്   വിസില്‍ എംഡി ദിവ്യ എസ് അയ്യര്‍ മനോരമ ന്യൂസിനോട്. പ്രധാനമന്ത്രി മേയ് രണ്ടിന് കമ്മീഷനിങ് ചെയ്യാനിക്കെയാണ് വിഴിഞ്ഞത്തിന്‍റെ പ്രവര്‍ത്തന പ്ലാന്‍ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കുന്നത്. അടുത്ത മാസം വിഴിഞ്ഞത്തിന്‍റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും  തുറമുഖ  കമ്മീഷനിങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു

ലോകത്തെ  തുറമുഖങ്ങളില്‍ വിസ്മയിപ്പിക്കുകയാണ്  വിഴിഞ്ഞം. പ്രധാനമന്ത്രി മേയ് 2 ന്  കമ്മീഷനിങ് ചെയ്യുമെന്ന പ്രഖ്യാപനം വന്നതോടെ എല്ലാ കണ്ണൂകളും വിഴിഞ്ഞത്തേക്കാണ്. എംഎസ് ഇ തുര്‍ക്കിയ ഉള്‍പ്പടെയുള്ള വന്‍കിട കപ്പലുകള്‍ നങ്കൂരമിട്ട വിഴിഞ്ഞം  ഇനിയും കാത്തിരിക്കുന്നത് കപ്പല്‍ ഭീമന്‍മാരെയാണ്. . ജൂലൈ 13 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ 3 മുതല്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച തുറമുഖത്ത് അഞ്ചരലക്ഷം കണ്ടെയ്നറുകള്‍ ഇതിനോടകം എത്തിക്കഴിഞ്ഞു.

വലിയ കപ്പലുകള്‍ക്ക് ലോകത്തെ അധികം തുറമുഖങ്ങളില്‍ അനായാസമായി നങ്കൂരമിടാന്‍  താമസിക്കില്ല . എന്നാല്‍ ഒരു മുന്നൊരുക്കങ്ങളുമില്ലാതെ വലിയ കപ്പലുകള്‍ക്ക് എത്താമെന്നതാണ് വിഴിഞ്ഞത്തെ ആകര്‍ഷകമാക്കുന്നത്.   വന്‍കിട കപ്പല്‍ കമ്പനികള്‍ക്ക്  നല്‍കുന്ന  സൗഹാര്‍ദപരമായ സേവനങ്ങളും വിഴിഞ്ഞത്തെ കപ്പല്‍ കമ്പനികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ പതിനായിരം കോടിയുടെ നിക്ഷേപം കൂടി കേരളത്തിലേക്ക് വരും , നിക്ഷേപ അന്തരീക്ഷത്തz മാറ്റിമറിക്കും. അടു ത്ത മാസം വിഴിഞ്ഞം തുറമുഖത്തിന്‍റെ  രണ്ടാംഘട്ടം നിര്‍മാണം ആരംഭിക്കും . 2028 ഓടെ  വിഴിഞ്ഞം തുറമുഖം സമ്പൂര്‍ണമായി പൂര്‍ത്തിയാക്കും.  കമ്മീഷനങ്ങിനായി മേയ് രണ്ടിന് വിഴിഞ്ഞത്ത് എത്തുന്ന പ്രധാനമന്ത്രി തുറമുഖം ആകെ സന്ദര്‍ശിക്കുമെന്നാണ പ്രതീക്ഷിക്കപ്പെടുന്നത്

ENGLISH SUMMARY:

Divya S Iyer, MD of Vizhinjam International Seaport, told Manorama News that the port is aiming to handle 1 million containers in its first year of operations. Prime Minister Narendra Modi is expected to commission the port on May 2. The second phase of construction will begin next month, and final preparations for the commissioning are underway.