ദുഃഖവെള്ളിദിനത്തിൽ പീഡാനുഭവസ്മരണ പുതുക്കി മലയാറ്റൂർ മല കയറ്റം. പ്രായ ദേശ വ്യത്യാസമില്ലാതെ പതിനായിരങ്ങളാണ് മല കയറാൻ എത്തിയത്. ക്രിസ്തുവിന്റെ കാൽവരി യാത്രയുടെ യാതന സ്വായത്തമാക്കാൻ മര കുരിശുമേന്തിയാണ് വിശ്വാസികൾ മല കയറുന്നത്
മലയടിവാരത്തു മെഴുകു തിരി കൊളുത്തി പ്രാർഥതനയോടെ മല കയറ്റം ആരംഭിക്കുന്നു. ചെറുതും വലുതുമായ കുരിശുകൾ ചുമലിലേറ്റി ആയിരങ്ങളുടെ മലകയറ്റം. സദാ മുഴങ്ങുന്ന ശരണ ധ്വനികളും.
കാൽവരിയിലേക്കുള്ള യേശുവിന്റെ യാത്രയിലെ 14 പ്രധാന സംഭവങ്ങളെ പ്രതിനിധീകരിച്ചു പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലൂടെ യാത്ര. 14 വിശുദ്ധ സ്ഥലങ്ങൾ പിന്നിട്ട് മാർത്തോമാ പള്ളിയിലേക്ക്. പ്രായ ദേശ വ്യത്യാസമില്ലാതെ പ്രതീക്ഷകളും നെഞ്ചിലേറ്റിയാണ് യാത്ര. പുണ്യാളനെയും സ്വർണ കുരിശിനെയും വാങ്ങണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് എല്ലാവര്‍ക്കും.