അവധിക്കാലത്ത് നാട്ടിലെത്താന്‍ ഒരു നിവൃത്തിയും ഇല്ലാതെ കുടുങ്ങിയിരിക്കുകയാണ് മറുനാട്ടിലെ മലയാളികള്‍. ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ട്രെയിനിനും ബസിനും ടിക്കറ്റില്ല. മുംബൈയില്‍ നിന്നുള്ള വിമാന നിരക്കാകട്ടെ മൂന്നിരട്ടിയോളം കൂടി. വിഷു– ഈസ്റ്റര്‍ യാത്ര ഇക്കുറിയും സീനാണ്.