ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിന് നേരിയ ശമനമായി സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ. തിരുവനന്തപുരത്ത് പുലര്‍ച്ചെ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും മഴ കിട്ടി. കടയ്ക്കല്‍, കരുനാഗപ്പള്ളി ,കുണ്ടറ മേഖലകളില്‍ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.