കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ പച്ചക്കറിയുമായി ഒരു വ്യാപാരി. രണ്ടാഴ്ചത്തേക്കാണ് പച്ചക്കറി നല്‍കുന്നത്.മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് വ്യാപാരി പറയുന്നു.
പത്തനംതിട്ട സ്വദേശി അഷ്റഫ് ഹനീഫ ആണ് കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കുന്നത്. അഞ്ചു പേര്‍ ചേര്‍ന്നാണ് കച്ചവടം. ഒരുമിച്ച് പച്ചക്കറി വാങ്ങി അഞ്ച് വണ്ടികളില്‍ ആയാണ് വില്‍പന.കൂട്ടത്തില്‍ ഒരാളാണ് ഈ ആശയം പറഞ്ഞത്.ഇത് എല്ലാവരും ഏറ്റെടുത്തു
രണ്ടാഴ്ചയാണ് പദ്ധതിയിട്ടതെങ്കിലും സാഹചര്യം അനുവദിച്ചാല്‍ തുടരും. പത്തനംതിട്ട റാന്നി റോഡില്‍ വെട്ടിപ്രത്താണ് പച്ചക്കറി വില്‍പന. എല്ലാവരില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്.