അജ്മല്‍ കസബിനെ പോലെ തഹാവൂര്‍ റാണയ്ക്കും തൂക്കുകയറില്‍ കുറഞ്ഞൊരു ശിക്ഷ നല്‍കരുതെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ പി.വി മനേഷ്. ലോകത്ത് ഏതുകോണിലായാലും പിടിച്ചുകൊണ്ടുവരുമെന്ന സന്ദേശമാണ് റാണയെ കൊണ്ടുവന്നതിലൂടെ ഇന്ത്യ നല്‍കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇനിയുമുണ്ടെങ്കില്‍ അവരെയെല്ലാം കണ്ടെത്താന്‍ തഹാവൂര്‍ റാണയിലൂടെ രാജ്യത്തിന് കഴിയുമെന്നും ശൗര്യചക്ര പുരസ്കാര ജേതാവുകൂടിയായ സുബേദാര്‍ മേജര്‍ പി.വി മനേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.