സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കെതിരെ മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിഅ കോളജില്‍ ഇന്ന് സമ്മേളനം വിളിച്ച് സമസ്ത നേതൃത്വം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടാണ് ജാമിഅ നൂരിഅ കോളജിലെ അധ്യാപകന്‍ അസ്ഗറലി ഫൈസിക്കെതിരെ നടപടി എടുക്കേണ്ടി വന്നതെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്്വി പറഞ്ഞു.
പട്ടിക്കാട് ജാമിഅ നൂരിഅ കോളജിലെ മുതിര്‍ന്ന അധ്യാപകനും മുശാവറ അംഗവുമായ അസ്ഗറലി ഫൈസിക്കെതിരെ നടപടി എടുത്തതിന് പിന്നാലെയാണ് ലീഗ് വിരുദ്ധചേരി പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.കോളജിന്‍റെ അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അസ്ഗറലി ഫൈസി മോശം പരാമര്‍ശം നടത്തിയതുകൊണ്ടാണ് നടപടി എടുക്കേണ്ടി വന്നതെന്നാണ് മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി അടക്കമുളള നേതൃത്വത്തിന്‍റെ പ്രതികരണം.
പെരിന്തല്‍മണ്ണയില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചവ ലീഗ് വിരുദ്ധ ചേരിയിലുളളവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുളളവര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം ഇടവേളയ്ക്കു ശേഷം വീണ്ടും തലപൊക്കുകയാണ്.