ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി വീണ്ടും ഈഴവ സമുദായംഗത്തെ നിയമിച്ചു. നിയമനപട്ടിക പ്രകാരമുള്ള അടുത്ത റാങ്കുകാരനാണ് അഡ്വൈസ് മെമ്മോ അയച്ചത്. ജോലിയില്‍ പ്രവേശിക്കുമെന്ന് നിയമനം ലഭിച്ച ചേര്‍ത്തല സ്വദേശി കെ.എസ്.അനുരാഗ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി ഈഴവ സമുദായംഗം തിരുവനന്തപുരം സ്വദേശി ബാലുവിനെ നിയമിച്ചത് തന്ത്രിയും വാര്യര്‍ സമാജവും എതിര്‍ത്തിരുന്നു. ജാതിയുടെ പേരിലുള്ള അപമാനം സഹിക്കാന്‍ കഴിയാതെ ബാലു രാജിവച്ചു. റാങ്ക് പട്ടികയിലെ അടുത്തയാള്‍ ചേര്‍ത്തല സ്വദേശി കെ.എസ്.അനുരാഗ് ആണ്. ഈഴവ സമുദായംഗം. നിലവില്‍, കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. കഴക ജോലിയില്‍ പ്രവേശിക്കാനാണ് തീരുമാനമെന്ന് അനുരാഗ് പറഞ്ഞു.
നിയമപ്രകാരമാണ് അനുരാഗിന് അഡ്വൈസ് മെമ്മോ നല്‍കിയതെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ് വ്യക്തമാക്കി. നിയമനകാര്യത്തില്‍ അടുത്ത ഭരണസമിതി യോഗം ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.സി.കെ.ഗോപി പറഞ്ഞു. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വാര്യര്‍ സമാജം ഭാരവാഹികള്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ ഉല്‍സവം വരാനിരിക്കുകയാണ്. അതിനു മുമ്പേ പ്രശ്നം അവസാനിപ്പിക്കാന്‍ അനുനയ നീക്കം ദേവസ്വം തുടങ്ങി. നിയമനത്തെ എതിര്‍ത്തുള്ള തന്ത്രിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ