ഇടുക്കി ഉപ്പുതറയില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍. ഒന്‍പതേക്കര്‍ സ്വദേശി സജീവ് മോഹന്‍, ഭാര്യ രേഷ്മ, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. മക്കളായ ദേവന്‍(6), ദിയ(4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തെന്ന് നിഗമനം.
വീടിനുള്ളിലെ ഹാളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ രണ്ടുപേരും തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് നാട്ടുകാര്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രദേശവാസികള്‍ വവരമറിയച്ചതിനെ തുടര്‍ന്നാണ് ഉപ്പുതറപൊലീസ് എത്തിയത്. മരിച്ച സജീവ് മോഹനന്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. സജീവിന് കടബാധ്യതയുണ്ടെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്നവിവരം.