പൊതു ഇടത്ത് പ്രചാരണ ബോർഡുകൾ വേണോ? പാതയോരത്തെ പ്രതിഷേധവും യോഗങ്ങളും വോണോ? കോടതി കണ്ണുരുട്ടിയാലും ചട്ടവും നിയമവും ഭേദഗതി ചെയ്ത് ഇവ കുറച്ചെങ്കിലും അനുവദിക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു.
ഈ വലിയ പ്രചരണ ബോർഡ് വെച്ചത് സെക്രട്ടേറിയറ്റിലെ ഇടതു സംഘടയാണ്. ഫ്ളക്സ് വെക്കുന്നത് നിയമവിരുദ്ധമെന്ന് അറിയാത്തവരല്ല നിയമം കൈയ്യിലെടുത്തത്. സംഗതി കോടതിയിലും എത്തി. പാർട്ടി ഏരിയാ സമ്മേളനം നടുറോഡിലായപ്പോഴും സംഭവം വിവാദമായി , കേസുമായി. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മറുപടി പറയേണ്ട സ്ഥിതിയും വന്നു. എന്നാൽ പാതയോര ഒത്തു ചേരൽ, പ്രകടനം, പ്രചരണ ബോർഡുകളുടെ സ്ഥാപനം എന്നിവ ജനാധിപത്യ അവകാശമാണെന്നാണ് ഇ.കെ. വിജയൻ ശ്രദ്ധ കാണിക്കലിലൂടെ നിയമസഭയിൽ പറഞ്ഞത്
ഹൈക്കോടതി പറഞ്ഞതു കൂടി കണക്കിലെടുത്ത് നിയമത്തിലും ചട്ടത്തിലും മാറ്റം വരുത്തി സാധ്യമായവ അനുവദിക്കാമെന്നായിരുന്നു സർക്കാർ നിലപാട്. നിയമവിരുദ്ധമായത് നിയമപരമാക്കാനാണോ അതോ നിയന്ത്രണങ്ങളോടെ പ്രചരണ പരിപാടികൾ അനുവദിക്കാനാണോ സർക്കാർ നീക്കം എന്ന് കാത്തിരുന്ന് കാണാം.