കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി കെ. രാധാകൃഷ്ണന്‍ എംപി. അടുത്ത മാസം ഏഴിന് ശേഷം ഹാജരാകാമെന്ന് ഇഡിയെ ഇമെയില്‍ വഴി അറിയിച്ചു. സഭ സമ്മേളനത്തിന് പുറെ പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുക്കേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമയം നീട്ടി ചോദിച്ചത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ ഇമെയില്‍ വഴി കൈമാറി. സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമാണ് കൈമാറിയത്.
കേസില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി സമന്‍സ് അയച്ചത്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം. തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. എന്നാല്‍ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ എത്താനാകില്ലെന്ന് രാധാകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ രാധാകൃഷ്ണന് ഇളവ് നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇഡി.