ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. യുദ്ധം ജയിച്ച ശേഷം പിന്തുണയക്കുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. സൈപ്രസിലെ ബ്രിട്ടന്‍റെ സൈനിക താവളത്തില്‍ യുഎസ് സൈന്യത്തിന് അനുമതി നല്‍കാന്‍ വൈകിയെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്‍കിയതും വൈകിയിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പല്‍ ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എച്ച്എംഎസ് പ്രിന്‍സ് അടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. Also Read: തലങ്ങും വിലങ്ങും ആക്രമിച്ച് ഇറാന്‍; ഓസ്‌ലോ യുഎസ് എംബസിക്ക് സമീപം ശക്തമായ സ്ഫോടനം, പിന്നിലാര്?
സമാധാന പ്രതീക്ഷ അകലെയാക്കി ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അല്‍ബര്‍ഷയില്‍ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി.
മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി. ടെഹ്റാനില്‍ ആക്രമണം IRGCയുടെ ഇന്ധനസംഭരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. യു.എസ് കനത്ത വിലനല്‍കേണ്ടിവരുമെന്ന് ഉന്നതമേധാവി അലി ലാജിരാനി പറഞ്ഞു. ഓസ്‌ലോയില്‍ സ്ഫോടനമുണ്ടായി. നോര്‍വേയിലെ യു.എസ് എംബസിക്കുസമീപവും ആക്രമണമുണ്ടായി.