പ്രതീകാത്മക ചിത്രം | FILE IMAGE
തിരുവനന്തപുരം വർക്കല അയന്തി പാലത്തിനു സമീപം 64 വയസ്സുള്ള സ്ത്രിയും സഹോദരിയുടെ 15 വയസ്സുകാരിയായ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി,അമ്മു എന്നിവരാണ് മരിച്ചത്. രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്സ്പ്രസ്സ് തട്ടിയായിരുന്നു അപകടം. ആറ്റുകാൽ പൊങ്കാലയ്ക്ക് അനുബന്ധമായി അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടുന്ന രീതിയുണ്ട്. അവിടേയ്ക്ക് പോകാൻ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.