കളമശേരിയില്‍ മെത്ത ഫാക്ടറിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു. കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ട് വരുന്ന പ്രധാന ലൈൻ ആണ് പൊട്ടി വീണത്.