പൊള്ളുന്ന ചൂടിനിടെ തെക്കൻ കേരളത്തിൽ ആശ്വാസമായി കനത്ത വേനൽ മഴ. തിരുവനന്തപുരത്ത് ഉച്ചമുതല്‍ ഇടവിട്ട് ശക്തമായി മഴപെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി ഭാഗത്ത് നിലനിന്നിരുന്ന അന്തരീക്ഷ ചുഴി ലക്ഷദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങി. തെക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ കേരളത്തെ കൂടാതെ കോഴിക്കോട്ടും ആശ്വാസമായി വേനല്‍മഴ ലഭിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിയോടുകൂടി ശക്തമായ മഴയാണ് ലഭിച്ചത്. കൊച്ചി നഗരത്തില്‍ പലയിടത്തും ചാറ്റല്‍ മഴയുമുണ്ടായിരുന്നു.
അതേസമയം, സംസ്ഥാനത്ത് മറ്റ് ഭാഗങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് 37°C വരെ താപനില ഉയർന്നേക്കാം.