kasaragod-triple-talaq-case

TOPICS COVERED

ഭര്‍ത്താവ് വാട്‌സാപ്പ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി. കാസര്‍കോട് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി സി.എച്ച്.നുസൈബ ആണ് ഭർത്താവ് അബ്ദുള്‍ റസാഖിനെതിരെ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് തന്‍റെ പിതാവിന്റെ ഫോണിലേക്ക് മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയച്ചെന്നാണ് പരാതി.

‘വിവാഹം കഴിച്ചാല്‍ ഞാന്‍ പറയുന്നത് കേട്ട് നില്‍ക്കണം. മൂന്നുകൊല്ലമായി ഞാന്‍ സഹിക്കുന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞാല്‍ വേണ്ട. മൂന്ന് തലാഖ് ഞാന്‍ ചൊല്ലി, എനിക്ക് നിങ്ങടെ മോളെ വേണ്ട’ കുടുംബം പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഭര്‍ത്താവ് അബ്ദുള്‍ റസാഖും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം പട്ടിണിക്കിട്ടെന്നും ക്രൂര പീഡനങ്ങള്‍ക്കൊടുവിലാണ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ വിശദീകരിക്കുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം 2019 മുതൽ രാജ്യത്ത് നിയമവിരുദ്ധമാക്കിയിരുന്നു.

ENGLISH SUMMARY:

A woman from Kanhangad, Kasaragod, has filed a complaint against her husband, Abdul Razak, alleging that he divorced her by pronouncing triple talaq through a WhatsApp voice message. Nusaiba C.H. claims that her husband, currently abroad, sent the message to her father’s phone, declaring the talaq. She has also accused him and his family of harassment over dowry. The case has sparked legal proceedings, with the woman's family vowing to take legal action.