ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച വൻകിട റിസോർട്ട് ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കണമെന്ന് പ്രത്യേക അന്വേഷണസംഘം. ഭൂമി കയ്യേറാൻ റിസോർട്ട് ഉടമ സജിത്ത് ജോസഫ് വ്യാജ രേഖ ചമച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ മൂന്നേക്കർ 31 സെന്റ് കയ്യേറിയാണ് വൻകിട റിസോർട്ട് നിർമാണം പുരോഗമിക്കുന്നത്. തൃക്കടിത്താനം സ്വദേശി സജിത്തിന്റെ ഉടമസ്ഥതയിലാണ് റിസോർട്ട്. പീരുമേട് വില്ലേജിൽ 543 ആം സർവേ നമ്പറിൽ ഭൂമി വാങ്ങിയതായി രേഖയുണ്ടെങ്കിലും റിസോർട്ട് നിർമ്മാണം നടക്കുന്നത് മഞ്ചുമല വില്ലേജിലെ 441 ആം സർവ്വേ നമ്പറിൽപ്പെട്ട സർക്കാർ ഭൂമിയിലാണ്. നാല് നിലകളിലായി 400 പേർക്ക് താമസിക്കാവുന്ന അഞ്ച് കെട്ടിടങ്ങളാണുള്ളത്. ഇവിടെ നിർമ്മിച്ചിരിക്കുന്ന വലിയ കുളത്തിൽ വെള്ളം ശേഖരിക്കുന്നതും അപകടത്തിന് കാരണമാകുമെന്നാണ്.
ഐജി കെ സേതുരാമന്റെയും മുൻ കലക്ടർ എച്ച് ദിനേശന്റെയും നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഒരു വർഷം മുൻപ് പീരുമേട് വില്ലേജ് ഓഫീസർ റിസോർട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ വില്ലേജ് ഓഫീസർ സ്ഥലം മാറിയതോടെ നിർമ്മാണം വീണ്ടും തുടങ്ങി. സർക്കാർ ഭൂമി വ്യാപകമായി കൈയേറി വിവിധയിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടും നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വൻകിട റിസോർട്ട് ഒഴിപ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം . പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറി വൻകിട റിസോർട്ട് നിർമാണം . കയ്യേറിയത് 3 ഏക്കർ 35 സെന്റ് . ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയിട്ടും ചെറുവിരലനക്കാതെ റവന്യു വകുപ്പ്. കയ്യേറ്റത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി