കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യചെയ്തു. പാറോലിക്കല്‍ സ്വദേശി ഷൈനി, മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. ട്രെയിനിന് മുന്നിലേക്ക് മൂന്നു പേര് ചാടിയെന്ന് ലോക്കോപൈലറ്റ്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നു. ട്രെയിന്‍ ഹോണ്‍ മുഴക്കിയെങ്കിലും ഇവര്‍ മാറിയില്ലെന്നും ലോക്കോ പൈലറ്റ്.