കൊച്ചിയുടെ വിനോദ സഞ്ചാര ഹബ്ബായ ഫോര്‍ട്ട് കൊച്ചിയില്‍ അപകട കെണികളാണ്. കോടികള്‍ മുടക്കിയിട്ടും ഫോര്‍ട്ട് കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും മെച്ചപ്പെടുന്നില്ല. കൊച്ചി കാണാനെത്തിയ യുഎസ് വനിത അര്‍ലിന്‍ സ്വയര്‍ കഴിഞ്ഞ ദിവസമാണ് റോഡിലെ കുഴിയില്‍ വീണത്.
അര്‍ലിനെ പോലെ ഫോര്‍ട്ട് കൊച്ചി തേടിയെത്തുന്ന പല വിനോദ സഞ്ചാരികള്‍ക്കും അത്ര നല്ല അനുഭവമല്ല കാത്തിരിക്കുന്നത്. നടപ്പാതകളിലെല്ലാം നിര്‍മാണ അവശിഷ്ടങ്ങളാണ്. പല പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും എങ്ങും എത്തിയില്ല. പലയിടങ്ങളിലും വഴിവിളക്കുകള്‍ തെളിയാറില്ല. ഇരുട്ടായാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.