TOPICS COVERED

ആശാവ‍ര്‍ക്ക‍ര്‍മാര്‍ക്കു പിന്നാലെ സ്കൂള്‍ പാചകത്തൊഴിലാളികളും സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നു. മൂന്നുമാസമായി ഇവര്‍ക്ക് വേതനം കിട്ടിയിട്ട്.  കുടിശിക നല്‍കണമെന്നും പെന്‍ഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടങ്ങാനൊരുങ്ങുന്നത്.  

കഴിഞ്ഞ മുപ്പത് വ‍ര്‍ഷമായി ഷെറിന്‍ ഫ‍ര്‍ണാണ്ടസിന്‍റെ ജീവിതം സ്കൂള്‍ മുറ്റത്തെ അടുക്കളയ്ക്കുള്ളിലാണ്.  തലമുറകള്‍ പലത് വളര്‍ന്ന് പോയെങ്കിലും ഇവരുടെ ജീവിതത്തിന്  മാറ്റമൊന്നുമില്ല. വാടക മുറിക്കുളിലെ പ്രാരാബ്ധങ്ങളോട്  മല്ലിട്ടാണ് ഈ പ്രായത്തിലും ജീവിതം. 

ഷെറിനെ  പോലെ ഒരു ആയുസുമുഴുവന്‍ സ‍ര്‍ക്കാ‍ര്‍ വിദ്യാലയങ്ങളിലെ കുഞ്ഞുങ്ങളെ ഊട്ടാന്‍ മാറ്റിവെച്ച പതിമൂവായിരത്തില്‍ അധികം പേരുണ്ട് സംസ്ഥാനത്ത്. ഭൂരിഭാഗവും സ്ത്രീ തൊഴിലാളികള്‍. പരാതികള്‍ പലവട്ടം പറഞ്ഞിട്ടും ഫലമില്ലാതെ ആയതോടെയാണ്  സമരവുമായി നിരത്തിലറങ്ങാന്‍ തീരുമാനിച്ചത്. 500 കുട്ടിക്ക് ഒരു തൊഴിലാളി എന്നത്  മാറ്റി 250 കുട്ടിക്ക് ഒരാള്‍ എന്നാക്കണം. ദിവസവേതനം 1000 രൂപയാക്കി ഉയര്‍ത്തണം തുടങ്ങിയവയാണ്  പ്രധാന ആവശ്യങ്ങള്‍. 

ENGLISH SUMMARY:

Following ASHA workers, school cooks are also launching a protest against the government. They have not received their wages for the past three months. The protest is being organized to demand the payment of pending wages and the provision of pensions