TOPICS COVERED

തദ്ദേശ ഉപതിര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ നാല് സീറ്റുകള്‍  യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം   നിലനിര്‍ത്തി. കോഴിക്കോട് പുറമേരി കുഞ്ഞല്ലൂര്‍, തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂര്‍, മലപ്പുറം തിരുനാവായ, എറണാകുളം പായിപ്ര വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. പായിപ്ര പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. 

മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാര്‍ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് 13 എന്നിവ യുഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം പൂവച്ചല്‍ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂര്‍ പനങ്കര, ഇടമുളയ്ക്കല്‍ പഞ്ചായത്ത്8ാം വാര്‍ഡ്,  പാലക്കാട് മുണ്ടൂര്‍ കീഴ്പാടം, തിരുനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം, പത്തനംതിട്ട നഗരസഭ 15–ാം വാര്‍ഡ്, കൊല്ലം കുലശേഖരപുരം പഞ്ചായത്ത് 18ാം വാര്‍ഡ്, പുറമറ്റം ഒന്നാംവാര്‍ഡ്, തൃശൂര്‍ ചൊവ്വന്നൂര്‍ വാര്‍ഡ് 11, കണ്ണൂര്‍ പന്ന്യന്നൂര്‍ വാര്‍ഡ് 3, ആലപ്പുഴ കാവാലം, കാസര്‍കോട് കോടോംബേളൂര്‍, മടിക്കൈ, ചീമേനി, ഇടുക്കി വാത്തിക്കുടി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചു. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാര്‍ഡ് കോണ്‍ഗ്രസ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു.

ENGLISH SUMMARY:

In the local by-elections, the UDF captured four seats previously held by the LDF, retaining control of the Ramapuram Panchayat in Kottayam. The UDF won in Kozhikode Purameri Kunjalloor, Thiruvananthapuram Karumkulam Kochupally, Pathanamthitta Ayiroor, Malappuram Thirunavaya, and Ernakulam Paipra wards. In Paipra Panchayat, the UDF and LDF are now tied in seat count