വിദ്വേഷ പരാമർശ കേസിൽ പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇന്നലെ പി.സി ജോർജിന്റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പൊലീസ് നീക്കം. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പിസി ജോർജിനെതിരെ കേസെടുത്തത്. അതിനിടെ പി.സി. ജോര്‍ജ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സാവകാശംതേടി. തിങ്കളാഴ്ച ഉച്ചയ്ക്കുമുന്പ് ഹാജരാകാമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.