ഇടുക്കിയില്‍ രണ്ടിടത്തായുണ്ടായ വാഹനാപകടങ്ങളിലായി നാലു പേര്‍ മരിച്ചു. പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേരും കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയില്‍ കാര്‍ ക്രാഷ്ബാരിയറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാളുമാണ് മരിച്ചത്. ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് പന്നിയാര്‍കുട്ടി സ്വദേശി ഇടയോടിയില്‍ ബോസും ഭാര്യ റീനയും ഡ്രൈവര്‍ എബ്രഹാമും മരിച്ചത്. ഒളിംപ്യന്‍മാരായ കെ.എം.ബീനമോളുടെയും കെ.എം.ബിനുവിന്‍റെയും സഹോദരിയാണ് മരിച്ച റീന. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കരിമ്പാനിപ്പടിയിലെ അപകടത്തില്‍ വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിന്‍ ജോസഫാണ് മരിച്ചത്.