പി.എസ്.സി ചെയര്‍മാനും പത്തൊന്‍പത് അംഗങ്ങള്‍ക്കും പ്രതിമാസ ശമ്പളം ലക്ഷത്തിലധികം കൂട്ടിയപ്പോള്‍, വരുന്ന ജൂലൈയില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകള്‍ ഉള്‍പ്പെട്ട പതിനായിരങ്ങളാണ് സര്‍ക്കാര്‍ ജോലികാത്തിരിക്കുന്നത്. 2022 ഓഗസ്റ്റില്‍ നിലവില്‍ വന്ന എല്‍.ഡി.സി , ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടിക ജൂലൈയില്‍ അവസാനിക്കും. സിവില്‍ പൊലീസ് ഓഫിസര്‍ പട്ടിക ഏപ്രിലിലും.
സര്‍ക്കാര്‍ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കുമാരാകാന്‍ മാത്രം പതിനാലുജില്ലകളിലുമായി 13887 പേരാണ് കാത്തിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റാകാന്‍ 9,650 പേർ. എല്‍ഡിസിയുടെ കാലാവധി ജൂലൈ 31 നും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പട്ടികയുടെ കാലാവധി ജൂലൈ 17 ന് അവസാനിക്കും
ഏഴു ബറ്റാലിയനുകളിലായി സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയിലും 4645 പേര്‍ നിയമനം കാത്തുകഴിയുന്നു ഓരോ ഫയലിലും ഉറങ്ങുന്നത് എന്താണെന്ന് മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടവരും അത് യഥാസമയം സ്വീകരിച്ച് നിയനനടപടി സ്വീകരിക്കേണ്ടവരും അതൊക്കെ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കാം