ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. പി.സി.ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ കഴുകി കളയാനാവില്ലെന്നും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പ്രകോപനം കൊണ്ടാണ് പി.സി.ജോര്‍ജ് അത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹനല്ലെന്നും ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും ഹൈക്കോടതി പറഞ്ഞു. പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുതെന്നും ജോ‍ര്‍ജിനെതിരെ പ്രഥമദൃഷ്ട്യ മതവിദ്വേഷ പരാമ‍ര്‍ശക്കുറ്റം നിലനില്‍ക്കുെമന്നും കോടതി വ്യക്തമാക്കി. 

ENGLISH SUMMARY:

No anticipatory bail for P.C. George in the case related to communal remarks made during a TV debate. The Kerala High Court rejected his anticipatory bail plea, stating that an apology cannot absolve the offense. The court also ruled that his apology cannot be accepted as a justification.