k-sudhakaran

കെ.വി.തോമസ് ചോദിച്ച അത്രയൊന്നും ആശാവര്‍ക്കര്‍മാര്‍ ചോദിച്ചിട്ടില്ലെന്ന് കെ.സുധാകരന്‍. എന്തിന്‍റെ ശമ്പളമാണ് കെ.വി.തോമസിന് കൊടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയണം. ഓഫീസിലിരുന്ന് ഒപ്പിട്ട് പൈസ വാങ്ങുന്നവരല്ല ആശാവര്‍ക്കര്‍മാരെന്നും സുധാകരന്‍ പറഞ്ഞു.

ആശവര്‍ക്കര്‍മാരുടെ സമരത്തെ പിന്‍തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരം ചെയ്യുന്ന സംഘടനക്ക് രാഷ്ട്രീയമുണ്ടാകാമെന്നും എന്നാല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. കോവിഡ് കാലത്ത് പോരാളികള്‍ എന്ന് വിളിക്കപ്പെട്ടവരാണ് ആശാവര്‍ക്കര്‍മാരെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെനനും ബിനോയ് വിശ്വം പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസം പിന്നിടുമ്പോളാണ് ഇടതുമുന്നണിക്കുള്ളില്‍ നിന്ന് തന്നെ സമരത്തിന് പിന്‍തുണ കിട്ടുന്നത്. ആശവര്‍ക്കര്‍മാരോട് അനുഭാവപൂര്‍ണമായ സമീപനമാണ് ഉള്ളതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

ENGLISH SUMMARY:

Congress leader K. Sudhakaran has criticized KV Thomas, stating that Asha workers have not made demands as excessive as Thomas’. He questioned the government on the justification for KV Thomas’ salary, emphasizing that Asha workers do not simply earn money by signing papers in an office but through hard work in the field.