വയനാട് പുനരധിവാസ പദ്ധതിയുടെ സ്പോണ്‍സര്‍ഷിപ്പും ചെലവും ചീഫ് സെക്രട്ടറി അധ്യക്ഷയായ 16അംഗ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി പുനഃപരിശോധിക്കും. സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാര്‍ച്ചില്‍ തന്നെ സ്ഥലം ഏറ്റെടുത്ത് നിര്‍മാണം തുടങ്ങാനാണ് ആലോചിക്കുന്നത്.
കേന്ദ്രം നല്‍കിയ 529 കോടി മാര്‍ച്ച് അവസാനത്തിന് മുന്‍പ് ചെലവാക്കി യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം. പദ്ധതിക്കായി മുന്‍ഗണനാ ക്രമത്തില്‍ ആസൂത്രണം ആരംഭിക്കുകയാണ് ആദ്യപടി. ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത ശേഷം കേന്ദ്രത്തോട് കൂടുതല്‍ സമയം ചോദിക്കാനാണ് ആലോചിക്കുന്നത്.
ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും നടപ്പാക്കുന്നത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയായിരിക്കും. ടൗണ്‍ഷിപ്പിന്‍റെ ഡിസൈന്‍, ചെലവ്, സ്പോണ്‍സര്‍മാരുടെ ആവശ്യങ്ങള്‍, നിര്‍മാണകമ്പനിയുടെ പ്രവര്‍ത്തനം ഇവയെല്ലാം ഈ കമ്മറ്റി നിയന്ത്രിക്കും. മാറ്റങ്ങള്‍ ശുപാര്‍ശചെയ്യാനും അധികാരമുണ്ടാകും.