മികച്ച പരസ്യ ഏജൻസികൾക്ക് മലയാള മനോരമ നല്‍കുന്ന പുരസ്കാരങ്ങളില്‍ ഒന്നാം സ്ഥാനം നേടി  വളപ്പില കമ്മ്യൂണിക്കേഷൻസ്. തുടർച്ചയായി ഇരുപത്തിയഞ്ചാം തവണയാണ് വളപ്പില കമ്മ്യൂണിക്കേഷൻസ് ഒന്നാംസ്ഥാനം നിലനിർത്തുന്നത്. ആഡ് വേൾഡ് അഡ്വര്‍ടൈസിങ് ട്രിവാൻഡ്രം , ചാവറ മീഡിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, മാർക്കറ്റിംഗ് അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രസിഡന്റ് വർഗീസ് ചാണ്ടി തുടങ്ങിയവർ സംസാരിച്ചു. കോട്ടയത്ത് മലയാള മനോരമ ഓഫീസിലായിരുന്നു പുരസ്കാരച്ചടങ്ങ്. 

ENGLISH SUMMARY:

Valappil Communications wins first place in the awards presented by Malayala Manorama for top advertising agencies. This marks the 25th consecutive year that Valappil Communications has retained the top position.