വയനാട് കമ്പമലയ്ക്കടുത്തെ തലപ്പുഴയിലെ കാട്ടുതീ മനുഷ്യനിര്‍മിതമെന്ന് വനംവകുപ്പ്. പുല്‍മേടുകള്‍ക്ക് ആരോ മനഃപൂര്‍വം തീ വച്ചതെന്ന് ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ പറഞ്ഞു. കടുവ പ്രശ്നവുമായി ബന്ധപ്പെട്ട ദിവസങ്ങളിലാണ് വനമേഖലയില്‍ തീപിടിത്തമുണ്ടായത്. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് ഉച്ചയോടെ വീണ്ടും തീപടർന്നത്.
അഗ്നി രക്ഷാ സേനയും വനപാലകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തു ശക്തമായ കാറ്റുള്ളതിനാൽ പുൽമേടുകളിലൂടെ തീ വേഗത്തിൽ പടരുന്നുണ്ട്. ഇന്നലെ തീ ഉണ്ടായ മേഖലയിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു തീ അണച്ചത്.