പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത ജെയ്മോനെ പിടികൂടിയതോടെ പത്തനംതിട്ട പൊലീസെടുത്ത കണക്കില്‍ ഇയാള്‍ക്കെതിരെ പതിനൊന്ന് കേസുകളുണ്ട്.പതിനൊന്ന് കേസുകളിലും ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതാണ്,ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഇറങ്ങുന്നത്. നിരന്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടും കിട്ടുന്ന അനായാസ ജാമ്യമാണ് പ്രതിയുടെ ആത്മവിശ്വാസം.
ഒരു പോക്സോ അടക്കം നാല് ബലാല്‍സംഗക്കേസുകളില്‍ പ്രതിയാണ്. അടിമാലി, വെള്ളത്തൂവൽ, മണിമല, മൂന്നാർ തുടങ്ങിയ പോലീസ് സ്റ്റേഷനിൽ എല്ലാം പ്രതിക്കെതിരെ കേസ് ഉണ്ട്. 2018 സെപ്റ്റംബറില്‍ മലപ്പുറം കാളികാവില്‍ മുഹമ്മദാലിയെ കൊലപ്പെടുത്തി ഒളിവില്‍പ്പോയ പ്രതിയെ 2020ല്‍ ഡിണ്ടിഗല്ലില്‍ നിന്ന് പിടികൂടി.
കോവിഡ് കാലത്തെ ഇളവിലാണ് ജാമ്യത്തിലിറങ്ങിയത്.ആദ്യഘട്ടത്തില്‍ വിചാരണയ്ക്ക് ഹാജരായിരുന്നു എങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഹാജരാകുന്നില്ല.കഴിഞ്ഞ സെപ്റ്റംബറില്‍ പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ചതില്‍ കേസെടുത്തതോടെ ഒളിവില്‍പോയ ജെയ്മോനെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്.
പത്തനംതിട്ട പൊലീസ് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജെയ്മോനെ പിടികൂടിയ അറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇനി വാറണ്ടുള്ളവര്‍ ഇവിടെ വന്ന് ഏറ്റുവാങ്ങും.ഏറ്റുവാങ്ങലല്ലാതെ കുറ്റകൃത്യങ്ങളില്‍ പ്രതിയെ പിടികൂടാന്‍ കാണിക്കുന്ന ജാഗ്രത ജാമ്യത്തില്‍ മുങ്ങുന്ന പ്രതിയെ പിടികൂടാന്‍ പൊലീസ് കാണിക്കാറില്ല.