thief-arrest-rape

പത്തനംതിട്ടയില്‍ 17കാരിയെ വീട്ടില്‍ കയറി ലൈംഗിക പീഡനത്തിനിരയാക്കിയ മോഷണക്കേസുകളിലെ സ്ഥിരം പ്രതി പിടിയില്‍. പത്തനംതിട്ട ‌മല്ലപ്പള്ളി മടുക്കോലി സ്വദേശി കെഎം മനുവാണ് (28)  അറസ്റ്റിലായത്. പ്രണയം അഭിനയിച്ചെത്തിയ മനു പെണ്‍കുട്ടിയെ വലയിലാക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന കാര്യമൊന്നും പെണ്‍കുട്ടിക്ക് അറിവില്ലായിരുന്നു.

വീട്ടിൽ മുതിര്‍ന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുകളുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു, പീഡനത്തിന് ശേഷം പൊലീസ് തിരയുന്നുണ്ടെന്ന് കണ്ടതോടെ  ഒളിവിൽപ്പോയിരുന്നു. 

പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ,  സിവിൽപൊലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നാണ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്.  കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായ്പൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ മനുവിന്‍റെ പേരില്‍ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

Pathanamthitta rape case involves the arrest of a serial theft offender for sexually assaulting a minor. The accused, K.M. Manu, was apprehended by police and charged under the POCSO Act.