TOPICS COVERED

തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുഭാഷ് നഗറിൽ താമസിക്കുന്ന  ദമ്പതികളുടെ മകളയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനലിൻ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു . 

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ഓട്ടോ ഡ്രൈവറായ അച്ഛനും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ അമ്മയും വീട്ടിലില്ലായിരുന്നു.  ഇളയ കുട്ടി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും അയൽക്കാരും ചേർന്നാണ് റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.  കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചു കാണിച്ചപ്പോള്‍ സംഭവിച്ചാണോ എന്ന സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. വീട് പോലീസ് സീൽ ചെയ്തു.  ഇന്ന് വിശദ പരിശോധന നടത്തും.