മാള ഡി - സോൺ കലോൽസവത്തിൽ KSU ക്കാരെ മർദിച്ച പ്രതിയെ പിടിക്കാതെ പൊലീസിന്റെ ഒളിച്ചു കളി. SFI ക്കാരനായ പ്രതി അഷ്റഫ് അടുത്തുണ്ടായിട്ടും പൊലീസ് പിടികൂടിയില്ല. മുടങ്ങിയ ഡി - സോൺ ഇന്നാണ് പുന:രാരംഭിച്ചത്.
തൃശൂർ മാള ഡീസോൺ കലോൽസവത്തിൽ KSU ക്കാരെ മർദിച്ച പ്രതി കൺമുമ്പിലുണ്ടായിട്ടും പൊലീസ് പിടിച്ചില്ല.
കലോൽസവ നഗരിയിൽ എത്തിയ ആറാം പ്രതി അഷ്റഫിനെ പൊലീസ് പിടിക്കൂടാതെ വിട്ടു. കെ.എസ്.യു പ്രതിഷേധം ഉയർന്നതോടെ എസ് എഫ് ഐ പ്രവർത്തകനായ അഷ്റഫ് ഓടി രക്ഷപ്പെട്ടു. പ്രതിയും പൊലീസും നിൽക്കുന്ന ദൃശ്യങ്ങൾ കെ. എസ്. യു പുറത്തുവിട്ടു.
രണ്ടാഴ്ച്ച മുമ്പാണ് ഡി സോൺ കലോത്സവ വേദിയിൽ KSU - SFI സംഘർഷം ഉണ്ടായത്. സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് കാര്യങ്ങൾ കൈവിട്ടു. കെ എസ് യു പ്രവർത്തകർ സഞ്ചരിച്ച ആംബുലൻസ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പിടികൂടിയില്ല. കലോത്സവത്തിൽ അക്രമം കാട്ടിയ എസ്എഫ്ഐക്കാരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്‌യു മാർച്ച് നടത്തിയിരുന്നു.