വയനാട് പുനരധിവാസ പാക്കേജിലെ പൊതു സൗകര്യങ്ങളുടെ എണ്ണം കുറച്ചേക്കും. കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ളവ പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ പണം ഉപയോഗിച്ചുള്ള നിര്‍മാണങ്ങളുടെ എണ്ണവും പ്ളാനും പുനക്രമീകരിക്കും.
കേന്ദ്രം നല്‍കിയ 529 കോടി മാര്‍ച്ച് അവസാനത്തിന് മുന്‍പ് തന്നെ ചെലവഴിച്ച് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണം. 17 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ഇവയെല്ലാ റോഡും പാലവും ഷെല്‍ട്ടറുകളും ഉള്‍പ്പെടെയുള്ളവയാണ്. ഇതിന് ഭരണാനുമതി നല്‍കി പ്രവര്‍ത്തികള്‍ തുങ്ങാനാണ് ആലോചന. ചീഫ് സെക്രട്ടറി വിവിധ വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍തിങ്കളാഴ്ച തന്നെ തീരുമാനമെടുത്തേക്കും. അതേസമയം ടൗണ്‍ഷിപ്പിലും മുണ്ടകൈ ചൂരല്‍മല പ്രദേശത്തും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പണം ഉപയോഗിച്ചുള്ള പൊതു സൗകര്യങ്ങള്‍ ചുരുക്കിയേക്കും. എത്രപേര്‍ടൗണ്‍ഷിപ്പില്‍താമസത്തിനെത്തും എന്ന് ഇപ്പോഴും വ്യക്തമല്ല. മാത്രമല്ല വിടുകള്‍നല്‍കാമെന്ന് സമ്മതിച്ച ചില സ്പോണ്‍സര്‍മാരെങ്കിലും സ്വന്തം നിലക്ക് സ്ഥലം കണ്ടെത്തി വീടുകള്‍നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഗുണഭോക്താക്കളില്‍ പലരും അത് സ്വീകരിക്കാനും ഇടയുണ്ട്. ഒരുവട്ടം കൂടി പ്രധാന സ്പോണ്‍സര്‍മാരുമായി ആലോചിച്ച് ടൗണ്‍ഷിപ്പിന്‍റെ പ്ളാനില്‍മാറ്റങ്ങള്‍ വരുത്തുന്നതാണ് പരിഗണിക്കുന്നത്. ഒപ്പം വീടുകളുടെ നിര്‍മാണ ചെലവും കുറക്കും. ഇക്കാര്യങ്ങളിലെല്ലാം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്‍രെ ശ്രമം.