പത്തനംതിട്ടയിൽ ഔചിത്യം ഇല്ലാതെ സംസാരിച്ചു എന്ന് ആരോപിച്ചു അവതാരകനെ സിപിഎം പ്രവർത്തകർ തല്ലിയതായി പരാതി. സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ബിനു കെ സാമിനാണ് മർദ്ദനമേറ്റതായി ആക്ഷേപം ഉയർന്നത്. ടൗൺ സ്‌ക്വയർ ഉദ്ഘാടനത്തിൽ സ്പീക്കർ എ എൻ ഷംസീർ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.
ടൗൺ സ്ക്വയർ ഉദ്ഘാടനം ചെയ്യുന്നതിൽ ദുഃഖിക്കുന്നയാളാണ് ആരോഗ്യമന്ത്രി തുടങ്ങിയ പരാമർശങ്ങൾ ആയിരുന്നു നടത്തിയത്. നർമ്മമാണ് ഉദ്ദേശിച്ചതെങ്കിലും കാര്യങ്ങൾ അരോചകമായി. ആരെയും മർദ്ദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാട്ടി ഉപദേശിച്ചതേ ഉള്ളൂ എന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത് .