ഇടുക്കി മൂന്നാറിൽ വിദേശ വിനോദ സഞ്ചാരികൾ സഞ്ചാരിച്ച കാർ കാട്ടാന ചവിട്ടി മറിച്ചു. മൂന്നാറിൽ നിന്നും തേക്കടിയിലേക്ക് പോകുന്നതിനിടെ ദേവി കുളത്ത് വച്ചായിരുന്നു ആക്രമണം. കാറിനു നേരെ പാഞ്ഞെടുത്ത കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് വാഹനം ഉയർത്തുകയും ചവിട്ടി മറിക്കുകയും ചെയ്തു. പ്രദേശത്തുണ്ടായിരുന്നവർ ബഹളം വച്ചതോടെ ആന പിൻവലിഞ്ഞു.
യു.കെ ലിവർപൂളിൽ നിന്നെത്തിയ നാലംഗ സംഘവും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചെറിയ പരുക്കേറ്റ സഞ്ചാരികളെ പ്രാഥമിക ചികിത്സകൾക്കായി മൂന്നാറിലേക്ക് മാറ്റി. ആർ.ആർ.ടി എത്തി കാട്ടാനയെ സമീപത്തെ എസ്റ്റേറ്റിലേക്ക് തുരത്തി. കാട്ടന കുത്തി മറിച്ച വാഹനം ഭാഗിഗമായി തകർന്നു.