TOPICS COVERED

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ, ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ. ബവ്കോ ആവശ്യപ്പെട്ടതനുസരിച്ച് ഈ രണ്ടു സ്‌റ്റേഷനുകളിലും സ്ഥലം അനുവദിക്കാൻ കൊച്ചി മെട്രോ സമ്മതിച്ചു.

അങ്ങനെ മെട്രോ സ്റ്റേഷനുകളിൽ ബവ്കോ ഔട്ട്ലെറ്റുകളും ഒരുങ്ങുന്നു. വരുമാന വർധന ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോയുടെ ഈ നീക്കം. പുതിയ സംരംഭത്തിന് ആളുകളിൽ സമ്മിശ്ര പ്രതികരണം.

ബവ്കോ താൽപര്യമറിയിച്ചതനുസരിച്ച് KMRL സ്ഥലം അനുവദിച്ചു. പ്രവർത്തനം ആരംഭിക്കുന്നതുമായുള്ള തുടർചർച്ചകളും, നീക്കങ്ങളും പുരോഗമിക്കുകയാണ്. പ്രവർത്തന മാനദണ്ഡങ്ങൾ ഉൾപ്പെടെ വൈകാതെ നിശ്ചയിക്കും. മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി കളമശേരി സ്റ്റേഷനിലും സ്ഥലത്തിന് ലൈസൻസ് നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

BEVCO premium outlets are being opened at Kochi Metro stations. In the first phase, outlets will be set up at Vyttila and Vadakke Kottta stations. Kochi Metro has agreed to allocate space at these two stations as per BEVCO’s request.