വന്യജീവി ആക്രമണത്തിൽ മലയോര ജനത നട്ടംതിരിയുമ്പോൾ, ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടി വനംവകുപ്പ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇരുപത്തിയൊന്നരക്കോടിയിലേറെ രൂപ ചെലവിട്ട് വനം വകുപ്പ് വാങ്ങിയത് 222 വാഹനങ്ങൾ. ഇതിൽ ആര്‍ടിടിയ്ക്ക് നൽകിയ 14 വാഹനങ്ങളൊഴികെ ബാക്കിയെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ സുഖസഞ്ചാരത്തിനാണ്.
കാടുവിട്ട് നാട്ടിലേക്കിറങ്ങി വന്യജീവികൾ ആളെ കൊല്ലുമ്പോൾ സഹായം തേടുന്ന നാട്ടുകാരോട് വനം വകുപ്പുദ്യോഗസ്ഥർ പറയുന്ന മറുപടിയുണ്ട്. വണ്ടിയില്ല, ഡീസലില്ല, വസ്തുക്കളൊന്നുമില്ല. രാത്രിയിങ്ങനെ തീ കൂട്ടി ഉണർന്നിരിക്കുന്ന, തലയിൽ ടോർച്ചു വച്ച് സുരക്ഷയൊരുക്കുന്നവർ ഉള്ളപ്പൊഴാണ് ഉന്നത ഉദ്യോഗസ്ഥരുടെ സുഖസഞ്ചാരത്തിന് വനം വകുപ്പ് കോടികൾ ചെലവിടുന്നത്.
ന്യായീകരണങ്ങൾ മാത്രം നിരത്തുന്ന മന്ത്രിയും വകുപ്പും ഈ കണക്കുകാണണമെന്ന് വന്യജീവി ആക്രമണത്തിന്‍റെ ഇരകൾ പറയുന്നു.