ragging

TOPICS COVERED

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിങ്ങിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുക്കാതെ പൊലീസ്.റാഗിങ് നടന്നത് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു. നഴ്സിംഗ് കോളജിലേക്ക് കെഎസ്‌യുവും എസ്എഫ്ഐയും എബിവിപിയും പ്രതിഷേധിച്ചു. റാഗിങ്ങില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. 

 

 സീനിയർ വിദ്യാർഥികളുടെ ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു ഈ ദൃശ്യങ്ങളിൽ കാണുന്ന ക്രൂരത ഡിസംബർ മാസം പതിമൂന്നാം തീയതി നടന്നത്. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.കോളജിനും ഹോസ്റ്റലിനും ഗുരുതര വീഴ്ച ഉണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിംഗ് വിദ്യാഭ്യാസം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം. കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ് ഉണ്ടായപ്പോൾ സർക്കാർ സ്വജനപക്ഷപാതം കാണിച്ചതിന്റെ ഫലമാണ് കോട്ടയത്ത് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  അധികൃതരുടെ വീഴ്ച ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ സമരം തുടങ്ങി. കെഎസ്‌യു മാർച്ചിൽ സംഘർഷം പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു..എബിവിപി പ്രവർത്തകർ കോളജിനുള്ളിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ചു.

ENGLISH SUMMARY:

The police are not fully relying on the statements of the hostel authorities in the ragging case at Kottayam Government Nursing College