വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയുമെന്നും നേതാക്കൾ അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും തീരുമാനം. ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതിയോട് യോജിക്കാനാവില്ലെന്നാണ് സംഘടനകളുടെ നിലപാട്.
ENGLISH SUMMARY:
UDF's hartal in Wayanad against the recent wildlife attack is underway. Essential services, exams, weddings, and religious events are exempt. Traders and private bus operators oppose the strike.