TOPICS COVERED

ഇടത് നയത്തില്‍ വലിയ മാറ്റമായി സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. സ്വകാര്യസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. നാല് അപേക്ഷകളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതില്‍വരെയെത്തിയ എതിര്‍പ്പാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. സ്വകാര്യസര്‍വകലാശലകള്‍ സംസ്ഥാനത്തിന് അനിവാര്യമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

കൂടുതല്‍ മുതല്‍മുടക്കും പുതിയസംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണമെന്നാണ് പിണറായി സര്‍ക്കാരിന്‍റെ നയം. ഇതോടെ സിപിഎമ്മിലും പോഷക സംഘടനകളും ഉള്ള എല്ലാ എതുരഭിപ്രായവും അവസാനിച്ചു. സിപിഐമാത്രമാണ് ചെറിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.  അവരുടെ അഭിപ്രായം കണക്കിലെടുത്ത്  ഉന്നതവിദ്യാഭ്യാസ മന്ത്രി വഹിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിസിറ്റര്‍ പദവി വേണ്ടെന്നുവെച്ചു.സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്‍രെ നേരിട്ടുള്ള ഇടപെടല്‍വേണ്ടെന്നാണ് സിപിഐയുടെ നിലപാട്. സംവരണം പാലിക്കണം, ഉന്നത നിലവാരം പുലര്‍ത്തണം, പ്രവേശനം മെറിറ്റടിസ്ഥാനത്തിലാകണം എന്നിവയും സര്‍ക്കാര്‍മുന്നോട്ട് വെക്കുന്നുണ്ട്.

നാല് അപേക്ഷകളാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്.മൂന്നെണ്ണം കേരളത്തിലെ പ്രധാന സ്വകാര്യകോളജുകളുടേതാണ്,ഒരെണ്ണം കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയുടേതും. ഇവയില്‍ എത്രഎണ്ണം വരും നാളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഇനികാണേണ്ടത്. 

ENGLISH SUMMARY:

In a significant shift in Left government policy, Kerala is set to allow private universities for the first time. A bill granting approval for private universities will be tabled in the current assembly session. The government has received four applications, three from major private colleges in Kerala and one from an out-of-state university. While the CPI(M) has resolved internal opposition, CPI remains skeptical, leading to the removal of the ‘Visitor’ role originally assigned to the Higher Education Minister. The government has mandated reservations, high academic standards, and merit-based admissions for these institutions. The final number of approved universities will be determined in the coming months.