കാട്ടാന ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുത്ത് വനംവകുപ്പ്. തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രൈമറി റസ്പോണ്‍സ് ടീം രൂപീകരിക്കും. നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ എല്ലാ വിഭാഗം േമധാവികളോടും പങ്കെടുക്കാന്‍ നിര്‍ദേശം.
അതേസമയം, വയനാട് നൂൽപ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മാനുവിന്റെ മൃതദേഹം കാപ്പാട് വെള്ളരിയിലെ വീട്ടിൽ എത്തിച്ചു. അല്‍പസമയത്തിനകം സംസ്ക്കാരം നടക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ തഹസിൽദാർ അടക്കമുള്ള ആരും എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ആംബുലൻസ് തടഞ്ഞു. തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒടുവിൽ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹത്തോട് സർക്കാർ അനാദരവ് കാട്ടിയതായി യുഡിഎഫ് ആരോപിച്ചു.