തൃശൂർ സി.പി.എമ്മിൽ പുതിയ ജില്ലാ സെക്രട്ടറി വരും. നിലവിലെ ജില്ലാ സെക്രട്ടറി എം.എം വർഗീസ് മാറും. യു.പി. ജോസഫ് അല്ലെങ്കിൽ കെ.വി. അബ്ദുൽ ഖാദർ പുതിയ സെക്രട്ടറിയാകും.
ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പ്രായപരിധി കണക്കിലെടുത്ത് സ്ഥാനമൊഴിയും. കഴിഞ്ഞ നാലു വർഷമായി ജില്ലാ സെക്രട്ടറിയാണ്. 73 വയസ് കഴിഞ്ഞു. തൃശൂർ സി.പി.എമ്മിനെ നയിക്കാൻ പുതിയ സെക്രട്ടറി വരുമെന്ന് ഉറപ്പായി.
യു.പി. ജോസഫ് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. ടോഡി ക്ഷേമ ബോർഡ് ചെയർമാനും. എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. കെ.വി. അബ്ദുൽ ഖാദർ മൂന്നു തവണ ഗുരുവായൂരിൽ നിന്ന് MLA ആയി . നിലവിൽ LDF ജില്ലാ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമാണ്. DYFI മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റാണ്. U P ജോസഫ് പാർട്ടിയിൽ കണിശക്കാരനാണ്. അബ്ദുൽ ഖാദർ സൗമ്യനും. ചാലക്കുടിയിൽ നിന്ന് ലോക്‌സഭയിലേക്ക് U P ജോസഫ് മൽസരിച്ചെങ്കിലും ജയിച്ചില്ല. ഇന്ന് ഉച്ചയ്ക്ക് മുമ്പേ പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കും.
44 അംഗ ജില്ലാ കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ വരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പിന്നീട് തീരുമാനിക്കും. സി.പി.എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് കുന്നംകുളത്താണ് റാലിയും പൊതുസമ്മേളനവും . മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.