തിരുവനന്തപുരം കീഴാറൂരില്‍ വയോധികനെ വഴിയിലിട്ട് കരണത്തടിച്ച് പൊലീസ്. കീഴാറൂര്‍ കുക്കുറുണിയിലാണ് സായാഹ്ന സവാരിക്കിറങ്ങിയ ഹൃദ്രോഗിയായ 72കാരന് മര്‍ദനമേറ്റത്. കുക്കുറുണി റോഡരികത്ത് വീട്ടില്‍ ഭാസ്ക്കരന്‍ നാടാര്‍ക്കാണ് മര്‍ദനമേറ്റത്. ആര്യങ്കോട് സ്റ്റേഷനിലെ പൊലീസുകാർ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി കാലിലും കരണത്തും അടിച്ചു. അടിയേറ്റ് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ഭാസ്ക്കരന്‍ നാടാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
A 72-year-old heart patient, Bhaskaran Nadar, was assaulted by police in Keezharoors, Thiruvananthapuram, while on an evening walk. Officers allegedly jumped out of their vehicle and hit him on the legs and face, causing physical discomfort.