car-accident-1-

പത്തനംതിട്ട കുമ്പഴയിൽ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. കൊല്ലത്ത് നിന്നുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ലുലുവിലെ ടെക്നിക്കൽ മാനേജരായ ആദർശ് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഡോർ മുറിച്ച് ആണ് ആളെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് കയറി. ലോറി ഡ്രൈവർക്കും സാരമായ പരുക്ക് ഉണ്ട്. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ലോറി ഡ്രൈവർക്കും സാരമായ പരുക്കുണ്ട്. 

ENGLISH SUMMARY:

A car lost control and crashed into a lorry at Kumbazha, Pathanamthitta, resulting in one death. The deceased has been identified as Adarsh, son of CPM state committee member S. Rajendran, from Kollam. He was 37 years old. Adarsh, who worked as a technical manager at Lulu, was traveling to Thiruvananthapuram when the accident occurred. The front part of the car was completely damaged in the crash.